തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ കൊറോണ നിരീക്ഷണത്തൽ. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ,അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർ നീരീക്ഷണത്തിൽ പോയിരിക്കുകയാണ്.
ഓഫീസ് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതെസമയം നിരീക്ഷണത്തിൽ പോയവരുമായി മുഖ്യമന്ത്രിയ്‌ക്ക് സമ്പർക്കം ഇല്ലാത്തതിനാൽ മുഖ്യമന്ത്രി ക്വാറന്റീനിൽ പോകണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രൻ നിരീക്ഷണത്തിൽ പോയത്.
















Comments