ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊറോണ സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ആചാര്യയുടെ ഷൂട്ടിംങ് ആരംഭിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട് നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തലാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
‘ആചാര്യയുടെ ഷൂട്ടിംഗ് ആരംഭക്കുന്നതിന്റെ ഭാഗമായി കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ എന്റെ ഫലം പോസിറ്റീവാകുകയാണ് ഉണ്ടായതെന്നും’ ചിരഞ്ജീവിക്ക് ട്വിറ്ററിൽ കുറിച്ചു.
അതെസമയം, ഷൂട്ടിംങ് സമയത്ത് താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും,കൊറോണ ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമാകുമ്പോൾ വിവരം അറിയിക്കാമെന്നും ആരാധകരോട് ട്വിറ്റർ പേജിലൂടെ പറഞ്ഞു.
















Comments