വാഷിംഗ്ടണ്‍: ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ബൈഡനും ശക്തമായ നിലപാടെടുക്കുമെന്ന് വ്യക്തമാകുന്ന റിപ്പോർട്ടുകള്‍ പുറത്ത്. താലിബാന്‍ ഭീകരരുടെ അല്‍ഖ്വയ്ദ്-ഐ.എസ് ബന്ധത്തെ തകര്‍ക്കാനുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനത്തെ ജോ ബൈഡനും സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഉറപ്പിച്ച് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഫ്ഗാനിലും ഇറാഖിലും സൈനിക വിന്യാസം ശക്തമാക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ബൈഡന്റെ പ്രസ്താവനകളാണ് പുറത്തുവന്നത്.
അഫ്ഗാനെ പ്രതിസന്ധിയിലാക്കി താലിബാനുമായി ചര്‍ച്ച നടത്തിയത് ശരിയല്ലെന്ന നിലപാടായിരുന്നു ബൈഡനും ഡെമോക്രാറ്റുകളും ഉയർത്തിയത്. ബൈഡന്റെ വാദം ശരിവെയ്‌ക്കുന്ന രീതിയിലായിരുന്നു താലിബാന്റെ പിന്നീടുണ്ടായ നീക്കം. അമേരിക്കയുടെ സൈനിക ശേഷി അഞ്ചിലൊന്നാക്കി കുറച്ചതോടെ താലിബാന്‍ അഫ്ഗാനില്‍ നിരന്തരം ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുകയാണ്. ഈ മാറ്റത്തെയും ബൈഡന്‍ വിമര്‍ശിച്ചിരുന്നു.
താലിബാനെതിരെ യാതൊന്നും ചെയ്യാനാകാതെ അഫ്ഗാന്‍ വിഷമിക്കുകയാണ്. ഇതിനിടെ പാക് ഭീകരസംഘടനകളായ ലഷ്‌ക്കര്‍-ജയ്‌ഷെ മുഹമ്മദ്-ഹിസ്ബുള്‍ എന്നിവര്‍ അഫ്ഗാന്‍ അതിര്‍ത്തിക്കുള്ളിലെ താലിബാന്‍ കേന്ദ്രത്തിൽ ഭീകരർക്ക് പരിശീലനം നൽകുന്ന റിപ്പോർട്ടുകളും ഐക്യരാഷ്‌ട്ര രക്ഷാ കൗണ്‍സിലില്‍ അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ദോഹയില്‍ നടന്ന സമാധാനക്കരാറിന് ശേഷം ഇത്തരം ഭീകരക്യാമ്പുകള്‍ പാകിസ്താന്‍ വര്‍ധിപ്പിച്ചിരുന്നു. പാകിസ്താനും ചൈനയും സന്ദര്‍ശിച്ച താലിബാന്‍ നേതാക്കളുടെ നിലപാട് ഇന്ത്യയും ചൂണ്ടിക്കാണിച്ചിരുന്നു. ബൈഡന്റെ നയം താലിബാനെതിരായാല്‍ അത് പരോക്ഷമായി ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും.
















Comments