തിരുവനന്തപുരം : യൂട്യൂബറായ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്.നിയമ കൈയ്യിലെടുക്കാൻ അവർ ആരാണെന്നും , തന്റെ അടുത്തെങ്ങാനുമാണ് വന്നതെങ്കിൽ അടി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ലെന്നും വിനു കിരിയത്ത് പറയുന്നു .
ആണുങ്ങളുടെ അടിപോലും തങ്ങളാരും കൊള്ളില്ലെന്നും വിനു കിരിയത്ത് പറയുന്നു . റോഡിൽ ആണുങ്ങൾ മൂത്രമൊഴിക്കുന്നത് കണ്ടാൽ വണ്ടിയിടിച്ചു കൊല്ലാൻ തോന്നുമെന്ന ഭാഗ്യലക്ഷ്മിയുടെ പ്രസ്താവനയേയും വിനു വിമർശിച്ചു. ഭാഗ്യലക്ഷ്മി ചെന്നൈയിൽ താമസിച്ചിരുന്നതാണ്. താൻ മുൻപ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാൽ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡിൽ തന്നെയാണ് സാധിച്ചിരുന്നത്.അന്ന് കോടമ്പാക്കത്ത് താമസിച്ച ഭാഗ്യ ലക്ഷ്മിയ്‌ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താണെന്നും വിനു ചോദിക്കുന്നു .
ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി, കാലിന്മേൽ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുകയാണെന്നും അദ്ദേഹം പറയുന്നു . ഒപ്പം യു ട്യൂബറെ ശിക്ഷിക്കാൻ മറ്റൊരാൾക്കും അധികാരമില്ല. പോലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്.ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോൾ ചിന്തിക്കണമായിരുന്നു നിയമം കൈയ്യിലെടുക്കാൻ പാടില്ലെന്ന്. ഇവർക്ക് ആരാണ് അതിനുള്ള സ്വാതന്ത്യം കൊടുത്തതെന്നും വിനു കിരിയത്ത് ചോദിക്കുന്നു.
യു ട്യൂബറെ മർദ്ദിച്ച കേസിൽ നിലവിൽ ഒളിവിലാണ് ഭാഗ്യലക്ഷ്മി.
















Comments