ആലപ്പുഴ : മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ ഡി.വൈ.എഫ്.ഐ വനിതാ ദലിത് നേതാവ് രാജിവെച്ചു.
മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന കാരണമുന്നയിച്ചാണ് ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൗൺ മേഖല പ്രസിഡന്റുമായ ശ്രീകല ഗോപി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.
താൻ ഉൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുകയാണെന്നും , ഇതിൽ പ്രതിഷേധിച്ചാണ് പുറത്ത് പോകുന്നതെന്നും ശ്രീകല ഗോപി വ്യക്തമാക്കി.ഇനി മുന്നാക്ക സംവരണത്തിനെതിരായ സമരങ്ങളിൽ സജീവമാകാനാണ് തീരുമാനമെന്നും ശ്രീകല പറഞ്ഞു .മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗമായും സി.പി.എം ചെങ്ങന്നൂർ മൂലപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗമായും ശ്രീകല പ്രവർത്തിച്ചിരുന്നു.
Comments