പട്ന: വ്യക്തമായ ആധിപത്യത്തോടെ ബീഹാറിൽ ദേശീയ ജനാധിപത്യ സഖ്യം ഭരണത്തിലേക്ക്. 130 ഓളം സീറ്റുകളിലാണ് നിലവിൽ എൻഡിഎ മുന്നേറുന്നത്. ഇപ്പോഴത്തെ ലീഡ് നില പ്രകാരം ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനാണ് സാധ്യത. 70 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ജെഡിയു 47 സ്ഥലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.
ആർജെഡി നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ നൂറിൽ താഴെ സീറ്റുകളിൽ ഒതുങ്ങാനാണ് സാധ്യത. നിലവിലെ കണക്ക് പ്രകാരം 101 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. തുടക്കത്തിൽ 130 ന് അടുത്ത് സീറ്റുകളിലായിരുന്നു മഹാസഖ്യം ലീഡ് ചെയ്തിരുന്നത്. ഇത് പിന്നീട് താഴേക്ക് പോകുകയായിരുന്നു. ആർജെഡി 64 സീറ്റിലും കോൺഗ്രസ് 21 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ചിരാഗ് പാസ്വാന്റെ എൽജെപി 4 സ്ഥലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
















Comments