കൊച്ചി: പ്ലസ്ടൂ കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് ഇഡി കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്.
ഇന്നലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഭാര്യ കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ ലീഗ് നേതാവ് ടിടി ഇസ്മയിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഷാജിയും ഇസ്മയിലും ചേർന്നാണ് മാലൂർകുന്നിൽ ഭൂമി വാങ്ങിയത്. പിന്നീടത് ആശയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കോടതി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് വിജിലൻസ് എസ്പിയ്‌ക്കാണ് അന്വേഷണ ചുമതല
















Comments