പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പൂര്‍ണഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പോളിംഗ് സ്റ്റേഷനുകള്‍ കുറവായിരുന്ന ചില മണ്ഡലങ്ങളില്‍ 24-25 റൗണ്ടുകളോടെ വോട്ടെണ്ണിത്തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ഇത് 50-51 റൗണ്ടുകള്‍ വരെ വേണ്ടി വരുന്നതായി ബിഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു.
അതുകൊണ്ടു തന്നെ വൈകുന്നേരത്തോടെ മാത്രമേ പൂര്‍ണമായി ഫലം അറിയിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. 4.10 കോടി വോട്ടുകളാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി പോള്‍ ചെയ്യപ്പെട്ടത്. ഇതില്‍ 92 ലക്ഷം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാന്‍ സാധിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി.
നേരത്തെ 25-26 റൗണ്ടുകള്ക്കുളളില് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ ഇക്കുറി ഇത് ശരാശരി 35 റൗണ്ടുകള്‍ വരെ വേണ്ടിവരുന്നുണ്ടെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിശദീകരിച്ചു.
Comments