ന്യൂഡൽഹി: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ് അറസ്റ്റിൽ. ടിആർപി നിരക്കിൽ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഘൻശ്യാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലു ദിവസമായി അർണബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തൊട്ടുപിന്നാലെയാണ് ടിആർപി ആരോപണം ഉന്നയിച്ച് റിപ്പബ്ലിക് ടിവിയിലെ അർണബിന്റെ വിശ്വസ്തനെ കൂടി മുംബൈ പോലീസ് അറസ്റ്റു ചെയ്തത്.
സോണിയാഗാന്ധിക്കെതിരായ റിപ്പബ്ലിക് ടിവിയുടെ പരാമർശത്തിലാണ് അർണബിനെയും സംഘത്തെയും മുംബൈ പോലീസ് വേട്ടയാടുന്നത്. കങ്കണ വിഷയത്തിൽ ഉദ്ദവ് താക്കറെയ്‌ക്കെതിരെ അർണബ് ശക്തമായ നിലപാടാണ് റിപ്പബ്ലിക് ചാനലിലൂടെ പുറത്തുകൊണ്ടുവന്നത്. ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് അർണബിനെയും റിപ്പബ്ലിക് ടിവിയെയും മുംബൈ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നാണ് ആരോപണം.
















Comments