ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സുപ്രീം കോടതി ഇടപെടല്‍. പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഒരു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചിരുന്ന ജംഗ് പത്രാധിപരും ജിയോ ടി.വി ഉടമസ്ഥനുമായ മിര്‍ ഷക്കീല്‍ ഉര്‍ റഹ്മാനെയാണ് വിട്ടയച്ചത്. മിറിനായി അന്താരാഷ്‌ട്ര മാദ്ധ്യമപ്രവര്‍ത്തകരാണ് പാകിസ്താന്റെ സുപ്രീംകോടതിയെ സമീപിച്ചത്.
മിര്‍ ഷക്കീല്‍ റഹ്മാന്‍ 200 ദിവസമാണ് കാരണമറിയാത്ത കേസ്സില്‍ ജയിലില്‍ കിടക്കേണ്ടിവന്നത്. പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ജംഗിലും ജിയോയിലും പരിപാടികളും വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു.
തികച്ചും നിഗൂഢമായ വകുപ്പുകളാണ് മിറിനെതിരെ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മിറിനെ മോചിപ്പിക്കാൻ നിർദ്ദേശിച്ചത്. അന്താരാഷ്‌ട്ര മാദ്ധ്യപ്രവർത്തകർ പോലും നിരന്തരം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ.
















Comments