ന്യൂഡല്‍ഹി: ബീഹാറില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള എന്‍ഡിഎ മുന്നേറ്റത്തിന് കാരണമായത് മോദി തരംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
സസറം, ഗയ, ഭഗല്‍പൂര്‍, ധര്‍ഭംഗ, മുസഫര്‍പൂര്‍, പാട്ന, ചപ്ര, കിഴക്കന്‍ ചമ്പാരന്‍, സമസ്തിപൂര്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സഹസ്ര, ഫോബസ്ഗഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തത്. ഭഗല്‍പൂരില്‍ രോഹിത് പാണ്ഡെ, മുസഫര്‍പൂരില്‍ സുരേഷ് കുമാര്‍ ശര്‍മ്മ, സഹസ്രയില്‍ അലോക് രഞ്ജന്‍ എന്നിവര്‍ മുന്നേറുകയാണ്. ധര്‍ഭംഗയിലും പാട്നയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്.
എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം മുന്നേറുന്നത്. ഒട്ടുമിക്ക എക്സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിച്ചത്. എന്നാല്‍, കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചാണ് എന്‍ഡിഎയുടെ കുതിപ്പ്. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ബീഹാറിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഒരിക്കല്‍ക്കൂടി അംഗീകരിച്ചു എന്നുതന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
















Comments