ബെംഗളൂരു: പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് യുവാവും യുവതിയും നദിയിൽ മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. കാവേരി നദിയിൽ പ്രീ-വെഡ്ഡിംഗ് ചിത്രീകരണം നടക്കുന്നതിനിടെയാണ് ചെറുവള്ളം മറിഞ്ഞത്.
വള്ളത്തിൽ പോസ് ചെയ്തുകൊണ്ടിരുന്ന യുവാവും യുവതിയും പെട്ടെന്ന് നദിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ല.ഫയർഫോഴ്‌സിന്റെ സഹായത്തോടെയാണ് നദിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
നവംബർ 22 ന് വിവാഹം നിശ്ചയിച്ചിരുന്ന ഇവർ കുടുംബസമേതമാണ് മൈസൂരിൽ എത്തിയത്. തലക്കാടുള്ള റിസോർട്ടിൽ നിന്ന് ബോട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് റിസോർട്ടിലെ അതിഥികൾക്കുള്ളതാണെന്ന് പറഞ്ഞതിനാലാണ് ചെറുവള്ളത്തിൽ നദിയിൽ ഇറങ്ങിയത്.
















Comments