ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൽ ഹഖിന് കൊറോണ സ്ഥിരീകരിച്ചു. മോമിനുലിനൊപ്പം ഭാര്യക്കും കൊറോണ പോസിറ്റീവായിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇരുവരും നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.
മോമിനുൽ ഹഖിന് രോഗലക്ഷണങ്ങൾ ഉണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുഖ്യ ഫിസിഷ്യൻ ദേബാശിഷ് ചൗധരി പറഞ്ഞു. തനിക്ക് പനി മാത്രമാണ് ഉള്ളതെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും മോമിനുൽ ഹഖ് പറഞ്ഞിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
രണ്ട് ദിവസങ്ങൾക്കു മുൻപാണ് ബംഗ്ലാദേശിന്റെ ട്വന്റി -20 നായകൻ മഹ്മൂദുല്ലയ്‌ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുങ്ങിയിരിക്കെയാണ് മഹ്മൂദുല്ലയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്.
















Comments