ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. ബിഹാറിലെ ജനങ്ങള്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയുടെ വിജയം ഉറപ്പിച്ച ശേഷം ഒന്നിലധികം ട്വീറ്റുകളിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ഡിഎയുടെ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മന്ത്രത്തില്‍ ബിഹാര്‍ ജനത പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൂര്‍ണ അര്‍പ്പണത്തോടെ ബിഹാറിലെ എല്ലാ മേഖലയുടെയും ഓരോ വ്യക്തികളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബിഹാര്‍ ജനതയ്‌ക്ക് ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിഹാറിനെ സ്വയംപര്യാപ്തമാക്കുകയെന്ന വലിയ ഉത്തരവാദിത്വമേറ്റെടുത്താണ് ഇക്കുറി ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരും ദരിദ്രരും വനിതകളും അടക്കമുളളവര്‍ വികസനത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തുകഴിഞ്ഞു. പുതിയ ദശാബ്ദ്ം ബിഹാറിന്റെതാവണമെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ വോട്ട് ചെയ്്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ യുവ ഊര്‍ജ്ജമാണ് മുന്‍പത്തെക്കാള്‍ കഠിനപ്രയത്‌നം ചെയ്യാന്‍ എന്‍ഡിഎയെ പ്രേരിപ്പിക്കുന്നത്.
എങ്ങനെ ജനാധിപത്യം ശക്തിപ്പെടുത്താമെന്നാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം പഠിപ്പിക്കുന്നതെന്നും എന്‍ഡിഎയില്‍ അര്‍പ്പിച്ച വിശ്വാസം ബിഹാറിനെ മുന്നോട്ടുനയിക്കാന്‍ കൂടുതല്‍ കരുത്ത് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനാണ് പരിഗണനയും പ്രാധാന്യവും നല്‍കുന്നതെന്ന പ്രഖ്യാപനമാണ് ബിഹാറിലെ ഓരോ വോട്ടര്‍മാരും നടത്തിയിരിക്കുന്നത്. ബിഹാറിലെ ഗ്രാമങ്ങളും പാവപ്പെട്ടവരും കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെ എന്‍ഡിഎയുടെ വികസനമന്ത്രത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
















Comments