വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങും മുന്നേ അനിഷ്ടം തോന്നിയവരെ പുറത്താക്കുന്ന ട്രംപിന്റെ നടപടികള്‍ വിമര്‍ശിക്കപ്പെടുന്നു. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കിയ നടപടിയാണ് വിമര്‍ശന വിധേയമാകുന്നത്. ഇതിന് പുറകേ അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
‘മുന്‍ നാവികസേനാ വൈസ് അഡ്മിറലും പെന്റഗണിലെ അണ്ടര്‍ സെക്രട്ടറി സ്ഥാനവും വഹിച്ചുകൊണ്ടിരുന്ന ജോസഫ് കേര്‍നാനാണ് രാജിസമര്‍പ്പിച്ചത്. താന്‍ പദവിയില്‍ നിന്നും വിരമിക്കുകയാണ്. രാജ്യത്തിനായി തനിക്കും പ്രതിരോധവകുപ്പിനുമൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷം അക്ഷീണം പ്രയ്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ ബഹുമതിയായി കരുതുകയാണ്. രാജ്യ സുരക്ഷയ്യക്കായി പെന്റഗണ്‍ നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. താനും തന്റെ കുടുംബവും ഏറെ ആഗ്രഹിച്ച ഒരു മടക്കമാണിത്.’ കേര്‍നാന്‍ തന്റെ വിശദമായ രാജിക്കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തിയായ ശേഷം സ്വാഭാവികമായ ഒരു വിരമിക്കലാണ് കേര്‍നന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും എസ്പറെ പുറത്താക്കിയതോടെ രാജി വേഗത്തിലാക്കു കയായിരുന്നുവെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ പറയുന്നത്. എസ്പറെ പല വിഷയത്തിലും എതിര്‍ത്തിരുന്ന ട്രംപ് താന്‍ പടിയിറങ്ങും മുന്നേ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്താക്കുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം തലവനായ ക്രിസ്റ്റഫര്‍ സി മില്ലറെയാണ് ട്രംപ് പ്രതിരോധ സെക്രട്ടറിയായി തീരുമാനിച്ചിരിക്കുന്നത്. ഒട്ടാകെ നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം വന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
















Comments