ഹോങ്കോംഗ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച മാദ്ധ്യമപ്രവര്‍ത്തക കോടതിയിലും തന്റെ നയം വ്യക്തമാക്കി. ചൈനയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്കെതിരെ പോലീസും ചൈനീസ് സേനയും നടത്തിയ അടിച്ചമര്‍ത്തല്‍ നയങ്ങളെ പുറത്തുകൊണ്ടുവന്ന ബാവോ ചോവാണ് കോടതിയില്‍ പ്രതിഷേധിച്ചത്.
ഹോങ്കോംഗ് പൊതു മാദ്ധ്യമമായ റേഡിയോ ടെലിവിഷന്‍ ഹോങ്കോംഗ് എന്ന സ്ഥാപനത്തിലെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകയാണ് ബാവോ ചോയ്. രാജ്യത്തെ സംഭവങ്ങളെക്കുറിച്ച് ബാവോ തയ്യാറാക്കിയ അന്വേഷാത്മക ഡോക്യുമെന്ററിയുടെ പേരിലാണ് കഴിഞ്ഞയാഴ്ച ചൈനീസ് സേന ബാവോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 21ന് വലിയ ജനക്കൂട്ടം നടത്തിയ സമരം അക്രമാസക്തമായത് പുറത്തുനിന്നുള്ള ഒരു കൂട്ടം ക്രിമിനലുകളുടെ ഇടപെടലാണെന്ന് ബോവോ കണ്ടെത്തിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ ഭരണകൂടത്തിനെതിരെ പ്രചരിപ്പിച്ചു എന്നാണ് ബാവോയ്‌ക്കെതിരായ ആരോപണം.
















Comments