തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ജയിലിലേക്ക് പോകേണ്ടി വരും. ശിവശങ്കറിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഇന്ന് തന്നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലും വിധി പറഞ്ഞേക്കും. ഇ.ഡി. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിവെച്ചാലും ജാമ്യം തള്ളിയാലും ശിവശങ്കറിന് ജയിലിൽ പോകേണ്ടിവരും.
ഡോളർക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദിച്ചേക്കാൻ സാധ്യതയുണ്ട്. സ്മാർട്ട് സിറ്റി, കെ ഫോൺ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധികളിൽ സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതികൾ ഇടപെട്ടതിനെ കുറിച്ചാണ് ശിവശങ്കറിനോട് കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പ്രധാനമായും ചോദിച്ചത്.
















Comments