തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തന്റെ രാഷ്‌ട്രീയ സ്വാധീനം എംഎൽഎ തട്ടിപ്പിന് ഉപയോഗിച്ചെന്നും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കമറുദ്ദീനാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ രാഷ്‌ട്രീയ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിതെന്നും രേഖകളിൽ മാത്രമാണ് താൻ ജ്വല്ലറി ചെയർമാനെന്നും കമറുദ്ദീൻ കോടതിയിൽ വ്യക്തമാക്കി.
കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീൻ നൽകിയ ഹർജിയിൽ വാദം കേൾക്കുയായിരുന്നു കോടതി. ഹർജിയിൽ വ്യാഴാഴ്ച വിധി പറയും. അതേസമയം കമറുദ്ദീന്റെ കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിക്കാനാവൂ എന്നും അന്വേഷണ സംഘം അറിയിച്ചു.
16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്. കമറുദ്ദീന്‍ ചെയര്‍മാനായിരിക്കെ അനധികൃതമായിട്ടാണ് സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നും തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ബംഗലൂരു, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
















Comments