ലക്നൗ : ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. നെഞ്ചുവേദനയും,ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ലക്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
പരിശോധനകളിൽ വൃക്കകൾക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഡയാലിസിസ് ആരംഭിച്ചതായി ആശുപത്രി മെഡിക്കൽ ഡയറക്ടർ രാകേഷ് കപൂർ പറഞ്ഞു. ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നുണ്ട് . രക്തസമ്മർദ്ദവും താഴ്ന്ന നിലയിലാണ്
കാർഡിയാക് സർജറി തലവൻ ഡോ. ഗൗറംഗ് മജുംദാർ, ഡോ. ദിലീപ് ദുബെ, ഇന്റർവെൻഷണൽ റേഡിയോളജി ഡോ. രോഹിത് അഗർവാൾ നെഫ്രോളജി ഡോക്ടർമാർ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് മഹന്ത് നൃത്യഗോപാൽ ദാസിനെ പരിചരിക്കുന്നത് .
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു.
Comments