ന്യൂഡൽഹി : ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ച് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ . ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡോർമാറ്റുകളും അടിവസ്ത്രങ്ങളുമാണ് ആമസോൺ വില്പനയ്‌ക്ക് വച്ചത്.
ഹൈന്ദവ വിശ്വാസങ്ങളെ ചവിട്ടിമെതിക്കും വിധത്തിൽ ഉത്പന്നങ്ങള്‍ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിട്ടുണ്ട്. ശ്രീ മഹാഗണപതി , ശ്രീ ഭദ്രകാളി ,സീതാദേവി എന്നിവരുടെ ചിത്രങ്ങളാണ് അടിവസ്ത്രങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത് . ഓം എന്ന മന്ത്രമാണ് ഡോർമാറ്റുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ഇതേ തുടർന്ന് ‘ ബോയ്കോട്ട് ആമസോണ്‍’ ഹാഷ് ടാഗോടെ നൂറുകണക്കിന് പോസ്റ്റുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. ‘ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ആമസോൺ ഞാൻ ബഹിഷ്കരിക്കുന്നു’വെന്ന് പ്രസ്താവിച്ച് ഹൈന്ദവ രോഷവും ഉയരുന്നുണ്ട്.
















Comments