തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും രേഖകളും നൽകണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടിരുന്നു. ആ രേഖകൾ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാൻ കോടതി നേരത്തെ പ്രോസിക്യൂഷന് നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമെടുക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
















Comments