ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ വൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാന്‍ രാജ്യങ്ങളുടെ സംയുക്ത കൊറോണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ഇന്ത്യ നല്‍കിയത് വന്‍തുക. ആസിയാന്‍ സംയുക്ത ശ്രമങ്ങള്‍ക്കായി ഏഴായിരത്തി അഞ്ഞൂറ് കോടിരൂപയാണ് ഇന്ത്യ അടിയന്തിര സഹായമായി അനുവദിച്ചത്. 17-ാമത് സൗത്ത് ഏഷ്യന്‍ രാജ്യാന്തര സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ സഹായം പ്രഖ്യാപിച്ചത്.
പത്തുരാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ നടത്തിക്കൊ ണ്ടിരിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി വിശദീകരിച്ചു. ആസിയാന്‍ രാജ്യങ്ങളുടെ സമയോചിതമായി ഇടപടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആസിയാന്‍ രാജ്യങ്ങള്‍ പരസ്പ്പരമുള്ള വാണിജ്യപരവും സാങ്കേതിക പരവുമായ സഹകരണം ശക്തമാ ക്കേണ്ടതിനെപ്പറ്റിയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്തോ-പെസഫിക് മേഖലയിലെ വ്യാപാര ബന്ധങ്ങളും പ്രതിരോധബന്ധങ്ങളും ശക്തമാക്കുന്നതിലൂടെ എല്ലാ രാജ്യങ്ങള്‍ക്കും വന്‍തോതിലുള്ള വ്യാപാര സാധ്യതയാണ് തുറന്നുകിട്ടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















Comments