തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച വിജിലൻസ് കോടതിയെ സമീപിക്കും. നിലവിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം.
ലൈഫ് മിഷൻ ഓഫീസിലെ വാഹനങ്ങളുടെ യാത്രാ വിവരങ്ങളും വിജിലൻസ് തേടുന്നുണ്ട്. ലൈഫ് മിഷൻ ഓഫീസിലെ ലോഗ് ബുക്ക് ഇന്ന് വിജിലൻസ് പരിശോധിക്കും. കൂടാതെ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് വിജിസൻസ് വിലയിരുത്തൽ.
അതേസമയം ശിവശങ്കറിനെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിരീക്ഷണം പൂർത്തിയാക്കി കൊറോണ ഫലം നെഗറ്റീവ് ആയാൽ മാത്രമേ കാക്കനാട് ജയിലിലേക്ക് മാറ്റൂ. വ്യാഴാഴ്ചയാണ് ശിവശങ്കറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 17ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
















Comments