കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്‌ക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസും കോടതിയെ സമീപിക്കും. നിലവിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. ലൈഫ് മിഷൻ ഓഫീസിലെ വാഹനങ്ങളുടെ യാത്രാ വിവരങ്ങളും വിജിലൻസ് തേടുന്നുണ്ട്. കൂടാതെ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് വിജിലൻസ് വിലയിരുത്തൽ.
അതേസമയം രഹസ്യമൊഴി ചോർത്തി പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കണമെന്ന സ്വപ്‌നയുടെ ഹർജിയെ കസ്റ്റംസ് എതിർത്തു. മാദ്ധ്യമങ്ങളെ തടയണമെന്ന് പ്രതിക്ക് അവശാകപ്പെടാനാകില്ല. മാദ്ധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമാണിതെന്നും മാദ്ധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് മറുപടിയിൽ വ്യക്തമാക്കി.
















Comments