ന്യൂഡൽഹി: സുപ്രീം കോടതിയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ഹാസ്യാവതാരകൻ കുനാൽ കമ്ര. തന്റെ ട്വീറ്റുകൾ പിൻവലിക്കാനോ, മാപ്പ് പറയാനോ, പിഴയടയ്‌ക്കാനൊ തയ്യാറല്ലെന്ന് കുനാൽ കമ്ര പറഞ്ഞു. അറ്റോർണി ജനറൽ കെകെ വേണുഗോപാലിനേയും സുപ്രീം കോടതി ജഡ്ജി മാരേയും അഭിസംബോധന ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിലാണ് കുനാൽ ഇക്കാര്യങ്ങൾ പറയുന്നത്.
ആത്രമഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീം കോടതിയെ പരിഹസിച്ച് കുനാൽ രംഗത്തെത്തിയത്.
സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെതിരെ രണ്ട്് നിയമ വിദ്യാർഥികൾ നൽകിയ പരാതിയിൽ കോടതിയലക്ഷ്യത്തിന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി. സുപ്രീംകോടതിയെ വിമർശിക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും അത്തരം നടപടികൾ ശിക്ഷാർഹമാണെന്ന് ജനങ്ങൾ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നൽകിക്കൊണ്ട് അറ്റോർണി ജനറൽ വ്യക്തമാക്കി.
















Comments