തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടിയേരിയുടെ സ്ഥാനമാറ്റം നേരത്തെ ആകാമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇത്തരമൊരു തീരുമാനം മുൻപേ എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈകിയെങ്കിലും തീരുമാനം നന്നായി. ഇടതുപക്ഷത്തിന്റെ പ്രതിസന്ധികൾ ഇത് കൊണ്ടൊന്നും തീരില്ല. ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല. മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു.
മകനെതിരായ കേസും തന്റെ വീട്ടിലുണ്ടായ റെയ്ഡും അടക്കമുള്ള വിഷയങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിലേക്ക് നയിച്ചതെന്നാണ് സൂചന.തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടി സെക്രട്ടറിയുടെ പിൻമാറ്റം പാർട്ടിക്ക് തിരിച്ചടിയാകുമെന്നും സിപിഎമ്മിനുളളിൽ അഭിപ്രായമുയരുന്നുണ്ട്.
















Comments