തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്‌ക്ക് വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആവർത്തിച്ച് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ .
കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളിലും നേരിട്ട് ഇടപെടേണ്ട സാഹചര്യത്തിലാണ് മറ്റൊരാൾക്ക് ചുമതല നൽകുന്നത്. തനിക്ക് തുടര്‍ച്ചയായ ചികിത്സ ആവശ്യമുണ്ടെന്നും അതിനാല്‍ അവധി ആവശ്യമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അതംഗീകരിക്കുകയും തുടര്‍ ചികിത്സയ്‌ക്ക് അനുവാദം നല്‍കുകയുമാണ് ചെയ്തത് – എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ എത്ര കാലത്തേക്കാണ് അവധി എന്ന ചോദ്യത്തിന് ചികിത്സ എത്രകാലമാണോ അതിനനുസരിച്ചാണ് അവധിയെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി . ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ മകനെതിരായ ആരോപണങ്ങളെ പറ്റി പാർട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. നേരത്തേ രണ്ട് തവണ ചികിത്സയ്‌ക്ക് പോയപ്പോഴും ചുമതല ആരെയും ഏൽപ്പിച്ചില്ലല്ലോ എന്ന ചോദ്യത്തിന് കുറച്ച് കൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി .
Comments