ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്‌ട്രതലത്തിലെ മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് കൊറോണ മൂലം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നിരിക്കുന്നത്. ഈജിപ്തിന്റെ ദേശീയതാരമായ മുഹമ്മദ് സല ലിവര്‍പൂളിന്റെ ഏറ്റവും മികച്ച ഫോര്‍വേഡാണ്.
സലയ്‌ക്ക് എന്നാല്‍ രോഗലക്ഷണമൊന്നും പ്രകടമല്ലെന്നും കൊറോണ അണുബാധയുള്ള തിനാല്‍ സ്വയം നിരീക്ഷണത്തിലാണെന്നും ലിവര്‍പൂള്‍ അധികൃതര്‍ അറിയിച്ചു. ആഫ്രിക്ക ന്‍ നേഷന്‍സ് കപ്പില്‍ ടോഗോയ്‌ക്കെതിരെ കളിക്കാനിരിക്കേയാണ് സലയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലിവര്‍പൂളിന്റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും സലായ്‌ക്ക് നഷ്ടപ്പെടും. സീസണില്‍ എട്ടു മത്സരം ലിവര്‍പൂളിനായി കളിച്ച സല എട്ടു ഗോളുകള്‍ നേടി തകര്‍പ്പന്‍ ഫോമിലാണ്.
















Comments