ബേണ്‍: നേഷന്‍സ് ലീഗില്‍ സ്‌പെയിനിനെ അപ്രതീക്ഷിത സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ല ന്റിന്റെ കരുത്തന്‍ പ്രകടനം. ഇന്നലെ നടന്ന ഇരുടീമുകളുടേയും ഗ്രൂപ്പ് ഡി മത്സരത്തിലാണ് 1-1ന് സമനിലയില്‍ മത്സരം അവസാനിച്ചത്. സ്‌പെയിനിന്റെ സൂപ്പര്‍താരം സെര്‍ജിയോ റാമോസ് രണ്ടു പെനാല്‍റ്റികള്‍ പാഴാക്കിയതാണ് സ്‌പെയിന് ജയം നേടാനാകാതെ പോയത്.
കളിയുടെ 26-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്റാണ് മുന്നിലെത്തിയത്. റെമോ ഫ്രൂലെറാണ് ഗോള്‍ നേടിയത്. മൂന്ന് സുപ്രധാന നിമിഷങ്ങള്‍ കണ്ട പോരാട്ടത്തില്‍ സ്വിസിന്റെ മികച്ച ഷോട്ട് ഗോളി ഒഴിവായി നിന്ന പോസ്റ്റില്‍ കയറാതെ റാമോസാണ് മികവോടെ രക്ഷിച്ചത്. എന്നാല്‍ തന്റെ 177-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ ആദ്യമായി രണ്ടു പെനാല്‍റ്റികള്‍ നഷ്ടമാക്കിയ റാമോസിന്റെ പ്രകടനം ടീമിന് മികച്ച ഒരു ജയം നിഷേധിച്ചു.
















Comments