ബെര്‍ലിന്‍: നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. ഉക്രെയിനെതിരെ 3-1ന്റെ ഉശിരന്‍ ജയമാണ് ജര്‍മ്മന്‍ ടീം സ്വന്തമാക്കിയത്. തീമോ വെര്‍ണര്‍ നേടിയ ഇരട്ട ഗോളുകളാണ് ജര്‍മ്മനിയുടെ ജയം ആധികാരികമാക്കിയത്.
കളിയുടെ 12-ാം മിനിറ്റില്‍ ഗോള്‍ നേടി ഉക്രെയിന്‍ ജര്‍മ്മനിയെ ഞെട്ടിച്ചു. റോമാന്‍ യേരേംചൂക്കാണ് ലീഡ് നല്‍കിയത്. തുടര്‍ന്ന് 23-ാം മിനിറ്റില്‍ ലെറോയ് സാനേയാണ് ജര്‍മ്മനിക്കായി സമനില ഗോള്‍ നേടിയത്. പിന്നീട് തീമോ വെര്‍ണര്‍ കളംനിറഞ്ഞു. 33-ാം മിനിറ്റില്‍ തീമോ ടീമിനെ 2-1ന് മുന്നിലെത്തിച്ചു. കളിയുടെ രണ്ടാം പകുതിയിലും തീമോ തന്നെ എതിരാളികളുടെ വലകുലുക്കി. 64-ാം മിനിറ്റിലാണ് തീമോ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി ടീമിന് 3-1ന്റെ ഗംഭീരജയം നല്‍കിയത്.
















Comments