കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അച്ഛൻ ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക.
നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നാണ് സൂചന.
അലന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ പോലും സിപിഎമ്മിനെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാൽ അലന്റെ അറസ്റ്റിൽ പാർട്ടി പിന്നീട് സ്വീകരിച്ച പല നിലപാടുകളിലും കുടുംബം അതൃപ്തി അറിയിച്ചിരുന്നു. കേസിലെ പ്രതി അലന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കൾ ആരോപിച്ചിരുന്നു. അതേസമയം രാഷ്‌ട്രീയ മാറ്റത്തെ കുറിച്ച് ആലോചനയില്ലെന്ന് താഹയുടെ കുടുംബം അറിയിച്ചു.
















Comments