ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയായ സലീം ഖാൻ എന്നയാളാണ് അറസ്റ്റിലായത്. നവംബർ 14 നാണ് സലീം ഖാനെതിരെ സൈബർ സെല്ലിന് പരാതി ലഭിക്കുന്നത്. കോട്വാലി ദേഹാത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോയാണ് സലിം ഖാൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് സലീം ഖാൻ വീഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേർ സലീം ഖാനെതിരെ പോലീസിൽ പരാതിയുമായെത്തി. തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതി വിദ്യാസമ്പന്നനാണെന്നും എന്നാൽ ഇയാളുടെ ജോലിയെ കുറിച്ച് വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.
















Comments