തിരുവനന്തപുരം : കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്തുണ്ടായതൊന്നും കേരളത്തിലെ വിശ്വാസി സമൂഹം മറന്നിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ . വൃശ്ചിക തുടക്കമായ ഇന്ന് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായി സർക്കാരും , സിപിഎമ്മും വിശ്വാസികൾക്ക് നേരെ ചെയ്ത പ്രവർത്തികൾ വീണ്ടും ഓർമ്മിപ്പിക്കുന്നത്.
‘ വൃശ്ചിക പുലരി … സ്വാമി ശരണം …ഒന്നും മറക്കില്ല വിശ്വാസി സമൂഹം , മുറിവുകൾ ഉണങ്ങിയിട്ടില്ല , മണ്ഡലകാലം പിറക്കുന്നതിനു മുമ്പ് സെക്രട്ടറി പടിയിറങ്ങി .മകരവിളക്ക് കഴിയുന്നതിനു മുമ്പ് മുഖ്യനും ഇറങ്ങേണ്ടി വരും ‘ ഇത്തരത്തിലാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് .
യുവതീ പ്രവേശനം നടത്താൻ വിശ്വാസി സമൂഹത്തിന്റെ മനസ്സിനെ മുറിവേൽപ്പിച്ച പിണറായി സർക്കാരിന് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ,ആചാര ലംഘനത്തിനു കൂട്ടു നിന്ന കോടിയേരിയുടെ പടിയിറക്കത്തെയും പോസ്റ്റിൽ സൂചിപ്പിക്കുന്നു.
















Comments