മിലാന്‍: ഇറ്റലി നേഷന്‍സ് ലീഗില്‍ സെമിയില്‍ കടന്നു. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ സെമിയിലേക്ക് കടന്നത്. ഇരുപകുതിയിലുമായി നേടിയ ഗോളുകളിലാണ് ഇറ്റലി പോളണ്ടിനെ വീഴ്‌ത്തിയത്.
ജോര്‍ഗിനോ 27-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റിയാണ് ഇറ്റലിയ്‌ക്ക് ലീഡ് നല്‍കിയത്. കളിക്കിടെ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതിന് 77-ാം മിനിറ്റില്‍ പോളണ്ടിന്റെ ജാസെക് ഗൊറാള്‍സ്‌കിക്ക് ചുവപ്പന്‍ കാര്‍ഡ് കാണേണ്ടി വന്നു. രണ്ടാം പകുതിയില്‍ കളിയുടെ അവസാന നിമിഷത്തില്‍ ജയം ആധികാരികമാക്കി ഇറ്റലി രണ്ടാം ഗോളും നേടി. ഡോമെ നിക്കോ ബെരാര്‍ഡിയാണ് നീലപ്പടയ്‌ക്കായി ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ അഞ്ചു മത്സരങ്ങളിലായി രണ്ടു ജയവും മൂന്ന് സമനിലയുമായാണ് ഇറ്റലി 9 പോയിന്റു കളുമായി ഗ്രൂപ്പ് ജേതാക്കളായത്. രണ്ടു ജയവും രണ്ടു സമനിലകളു ഒരു തോല്‍വി യുമായി 8 പോയിന്റുള്ള നെതര്‍ലന്റ്‌സാണ് രണ്ടാം സ്ഥാനത്ത്. ഇറ്റലിയുടെ അവസാന മത്സരം ബോസ്‌നിയ ക്കെതിരെ വ്യാഴാഴ്ച നടക്കും.
















Comments