ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന്റെ അപാകതകള്‍ തുറന്നുകാട്ടി ഇന്ത്യ. 75-ാം മത് ഐക്യരാഷ്‌ട്ര സഭാ പൊതു സമ്മേളനത്തിലാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതി അപ്പാടെ മാറ്റണമെന്ന് തുറന്നടിച്ചത്. നിലവിലെ സുരക്ഷാ കൗണ്‍സില്‍ കേടുവന്ന ഒരു അവയവത്തിന് തുല്യമാണ്. ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങളിലൊന്നും ക്രീയാത്മകമായ ഒരു നിലപാടും എടുക്കാനുള്ള ശക്തി പ്രകടമാക്കുന്നില്ല. പ്രധാന രാജ്യങ്ങളുടെ പങ്കാളിത്തം ഇല്ലാത്തതാണ് ശക്തികിട്ടാതെ വിഷമിക്കുന്നതിന്റെ കാരണമെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് സുരക്ഷാ വിഷയത്തിലെ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.
ഇന്ത്യ വര്‍ഷങ്ങളായി ഐക്യരാഷ്‌ട്രസഭയുടെ സ്ഥിരാംഗത്വത്തിനായി പരിശ്രമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ക്കിടയിലെ സംവാദങ്ങള്‍ സജീവമാകണം. എന്നാല്‍ എന്തെങ്കിലും ഗുണമുണ്ടോ എന്ന് മാത്രം നോക്കി ചില രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തെ ഐക്യരാഷ്‌ട്ര സഭ പിന്തുണയ്‌ക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വന്‍കിട രാജ്യങ്ങള്‍ നിര്‍ണ്ണായക വിഷയത്തില്‍ മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. ചെറുരാജ്യങ്ങളുടെ കാതലായ ഒരു പ്രശ്‌നവും ആരും പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നില്ല. നിരവധി രാജ്യങ്ങള്‍ കാലാകാലമായി ദരിദ്ര്യത്തിലും രോഗങ്ങള്‍ക്കും അടിമകളാണ്. അത്തരം സ്ഥലങ്ങളിലെല്ലാം ഭീകരതയും ശക്തിപ്രാപിച്ചിരിക്കുന്നു. ഒരു വിഷയത്തിനും ഒരു തുടര്‍പ്രവര്‍ത്തനവുമില്ല. ഒരു വര്‍ഷം ഒരു ആക്രമണമോ ദുരന്തമോ ഉണ്ടായാല്‍ അടുത്ത വര്‍ഷം യോഗത്തില്‍ അത്തരം ഒരു വിഷയം ഉണ്ടായതായിപ്പോലും ആരും ശ്രദ്ധിക്കാറില്ലെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി.
ഇന്ത്യ എന്തുകൊണ്ട് ഇതിനായി ഇറങ്ങുന്നില്ല എന്ന ചോദ്യത്തിന് ചില രാജ്യങ്ങള്‍ ഞങ്ങള്‍ മുന്നേറുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവമെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുടെ യോഗങ്ങളിലെ ചര്‍ച്ചകളെല്ലാം വെറും പുകമറ സൃഷ്ടിക്കലാണ്. എല്ലാവരും കൂറേ പ്രസംഗിക്കും അത്രമാത്രം. പാകിസ്താനെ പോലുള്ള രാജ്യങ്ങള്‍ ഒരു പ്രാധാന്യവും അര്‍ഹിക്കാത്ത വിഷയങ്ങള്‍ സംസാരിക്കുന്നതിനോട് പ്രതികരിച്ച് സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ ഇന്ത്യയ്‌ക്കാവില്ലെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി. സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭ ആഗോള രാജ്യങ്ങളുടെ പൊതു വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന രൂക്ഷ വിമർശനത്തിന് പിറകേയാണ് സുരക്ഷാകൗണ്‍സിന്റെ വിഷയത്തിലെ ഇന്ത്യയുടെ ശക്തമായ പ്രതികരണം.
















Comments