ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ കേടുവന്ന അവയവം പോലെ; ഇന്ത്യയുടെ മുന്നേറ്റം ചിലര്‍ തടയുന്നു; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ കേടുവന്ന അവയവം പോലെ; ഇന്ത്യയുടെ മുന്നേറ്റം ചിലര്‍ തടയുന്നു; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 11:03 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലിന്റെ അപാകതകള്‍ തുറന്നുകാട്ടി ഇന്ത്യ. 75-ാം മത് ഐക്യരാഷ്‌ട്ര സഭാ പൊതു സമ്മേളനത്തിലാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതി അപ്പാടെ മാറ്റണമെന്ന് തുറന്നടിച്ചത്. നിലവിലെ സുരക്ഷാ കൗണ്‍സില്‍ കേടുവന്ന ഒരു അവയവത്തിന് തുല്യമാണ്. ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങളിലൊന്നും ക്രീയാത്മകമായ ഒരു നിലപാടും എടുക്കാനുള്ള ശക്തി പ്രകടമാക്കുന്നില്ല. പ്രധാന രാജ്യങ്ങളുടെ പങ്കാളിത്തം ഇല്ലാത്തതാണ് ശക്തികിട്ടാതെ വിഷമിക്കുന്നതിന്റെ കാരണമെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് സുരക്ഷാ വിഷയത്തിലെ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.

ഇന്ത്യ വര്‍ഷങ്ങളായി ഐക്യരാഷ്‌ട്രസഭയുടെ സ്ഥിരാംഗത്വത്തിനായി പരിശ്രമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ക്കിടയിലെ സംവാദങ്ങള്‍ സജീവമാകണം. എന്നാല്‍ എന്തെങ്കിലും ഗുണമുണ്ടോ എന്ന് മാത്രം നോക്കി ചില രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തെ ഐക്യരാഷ്‌ട്ര സഭ പിന്തുണയ്‌ക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വന്‍കിട രാജ്യങ്ങള്‍ നിര്‍ണ്ണായക വിഷയത്തില്‍ മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. ചെറുരാജ്യങ്ങളുടെ കാതലായ ഒരു പ്രശ്‌നവും ആരും പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നില്ല. നിരവധി രാജ്യങ്ങള്‍ കാലാകാലമായി ദരിദ്ര്യത്തിലും രോഗങ്ങള്‍ക്കും അടിമകളാണ്. അത്തരം സ്ഥലങ്ങളിലെല്ലാം ഭീകരതയും ശക്തിപ്രാപിച്ചിരിക്കുന്നു. ഒരു വിഷയത്തിനും ഒരു തുടര്‍പ്രവര്‍ത്തനവുമില്ല. ഒരു വര്‍ഷം ഒരു ആക്രമണമോ ദുരന്തമോ ഉണ്ടായാല്‍ അടുത്ത വര്‍ഷം യോഗത്തില്‍ അത്തരം ഒരു വിഷയം ഉണ്ടായതായിപ്പോലും ആരും ശ്രദ്ധിക്കാറില്ലെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി.

ഇന്ത്യ എന്തുകൊണ്ട് ഇതിനായി ഇറങ്ങുന്നില്ല എന്ന ചോദ്യത്തിന് ചില രാജ്യങ്ങള്‍ ഞങ്ങള്‍ മുന്നേറുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവമെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുടെ യോഗങ്ങളിലെ ചര്‍ച്ചകളെല്ലാം വെറും പുകമറ സൃഷ്ടിക്കലാണ്. എല്ലാവരും കൂറേ പ്രസംഗിക്കും അത്രമാത്രം. പാകിസ്താനെ പോലുള്ള രാജ്യങ്ങള്‍ ഒരു പ്രാധാന്യവും അര്‍ഹിക്കാത്ത വിഷയങ്ങള്‍ സംസാരിക്കുന്നതിനോട് പ്രതികരിച്ച് സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ ഇന്ത്യയ്‌ക്കാവില്ലെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി. സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭ ആഗോള രാജ്യങ്ങളുടെ പൊതു വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന രൂക്ഷ വിമർശനത്തിന് പിറകേയാണ് സുരക്ഷാകൗണ്‍സിന്റെ  വിഷയത്തിലെ ഇന്ത്യയുടെ ശക്തമായ പ്രതികരണം.

Tags: india-UNSC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies