കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ. കാസർകോട് ജനറൽ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു എന്നാണ് സൂചന. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു കമറുദ്ദീൻ.
കമറുദ്ദീൻ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രോഗവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പഴയതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീൻ വീണ്ടും കോടതിയെ സമീപിക്കും. എംഎൽഎക്കെതിരെയുള്ള കേസുകളുടെ എണ്ണം കൂടുകയും കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. അതേസമയം കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
















Comments