തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും ഫാൻ കത്തി . ഇത്തവണ ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലെ ഫാനാണ് ഇത്തവണ കത്തിയത് . എന്നാൽ ഇക്കുറി ഫയലുകൾക്ക് തീ പിടിച്ചില്ല .
ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തവും ,ഫയലുകൾ കത്തി നശിച്ചതും വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി പേപ്പറില്‍ വീണു തീപിടിച്ചതാണെന്ന നിഗമനമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് . ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്ന് വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാല്‍ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നായിരുന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസില്‍ രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഫയലുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത് ആസൂത്രിതമാണെന്നു ആരോപണമുണ്ടായിരുന്നു .
















Comments