ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ട്രക്കിൽ ഭീകരർ നീങ്ങുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്. നാഗര്‍കോട്ട മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയ്‌ക്കടുത്തുവെച്ചാണ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിച്ചത്.
ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ മുതല്‍ ശ്രീനഗര്‍ ഹൈവേ താല്‍ക്കാലികമായി അടച്ചതായി സൈന്യം അറിയിച്ചു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം കഴിഞ്ഞ മൂന്ന് മാസമായി കനത്ത തെരച്ചിലാണ് നടത്തുന്നത്. നിരവധി ഭീകര നേതാക്കളെ അടക്കം വധിച്ചുകൊണ്ടുള്ള സൈന്യത്തിന്റെ മുന്നേറ്റത്തിന് സി.ആര്‍.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്.
















Comments