കാഠ്മണ്ഡു: നേപ്പാളുമായി ചര്‍ച്ചകള്‍ തുടര്‍ന്ന് ഇന്ത്യ. കരസേനാ മേധാവി എം.എം.നരവാനേയുടെ നിര്‍ണായക സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ഖ്വത്ര നേപ്പാളിന്റെ സൈനിക മേധാവി ജനറല്‍ പൂര്‍ണ്ണ ചന്ദ്ര ഥാപ്പയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ഇടക്കാലത്തുണ്ടായ അസ്വാരസ്യം കുറയുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച നിര്‍ണായകമാണ്.
ഇന്ത്യയുമായി എന്നും ശക്തമായ ബന്ധമാണ് നേപ്പാളിനുള്ളത്. അതിര്‍ത്തിയിലെ സുരക്ഷയടക്കം ഇന്ത്യയുടെ സഹകരണം നിര്‍ണ്ണായകമാണെന്നും ഇന്ത്യന്‍ സൈന്യവുമായി നിരന്തരം കൂടിക്കാഴ്ചകള്‍ അനിവാര്യമാണെന്നും ഥാപ്പ വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക മേധാവിയ്‌ക്ക് പരമ്പരാഗതമായി നേപ്പാള്‍ ഭരണകൂടം നല്‍കുന്ന പരമോന്നത ബഹുമതി രണ്ടാഴ്ച മുമ്പാണ് ജനറല്‍ എം.എം.നരവാനെ ഏറ്റുവാങ്ങിയത്.
















Comments