പാരീസ്: ലോക പ്രാെഫഷണൽ ടെന്നീസിന്റെ ഔദ്യോഗിക കിരീടം മെദ് വദേവിന്. ലോക മൂന്നാം നമ്പര്‍ ഡോമിനിക് തീമിനെ യാണ് മെദ് വദേവ് അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് റഷ്യന്‍ താരത്തിന്റെ ജയം. ആദ്യ സെറ്റ് 4-8ന് കൈവിട്ട ശേഷമാണ് മെദ് വദേവ് 7-6, 6-4ന് അടുത്ത രണ്ട് സെറ്റുകളും നേടിയത്. അവസാന സെറ്റില്‍ നാലുതവണ എതിരാളിയുടെ സര്‍വ്വ് ബ്രേക്ക് ചെയ്താണ് മെദ് വദേവ് മത്സരത്തിലേക്ക് തിരികെ വന്നത്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചാണ് ഡോമിനിക് തീം ഫൈനലിലെത്തിയത്.
സെമിഫൈനലില്‍ ലോക രണ്ടാം നമ്പര്‍ റഫേല്‍ നദാലിനെ 3-6, 7-6, 6-3ന് അട്ടിമറിച്ചാണ് മെദ് വദേവ് ഫൈനലില്‍ എത്തിയത്. ലോക പ്രഫഷണല്‍ ടെന്നീസിലെ സീസണിന്റെ അവസാനം ആദ്യ 8 സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് എ.ടി.പി കിരീടത്തിനായി മത്സരിക്കാനാവുന്നത്.
















Comments