വാഷിംഗ്ടണ്‍: ചൈനക്കെതിരെ വ്യാപാര യുദ്ധത്തില്‍ മുന്നേറി അമേരിക്ക. ചൈനയുടെ നിരന്തരമായ മുന്നറിയിപ്പുകളെ തള്ളി തായ് വാനുമായിട്ടാണ് അമേരിക്ക സുപ്രധാന വ്യാപാര കരാറുകള്‍ ഒപ്പിട്ടത്.
തായ്വാവാനുമായുള്ള ഉടമ്പടിയില്‍ നിരവധി മേഖലകളില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തായ് വാന്റെ വാണിജ്യപരമായ മുന്നേറ്റത്തിന് എല്ലാ സഹകരണവും അമേരിക്ക ഉറപ്പു നല്‍കുന്നു. ആരോഗ്യ മേഖല, ഇലട്രോണിക്‌സ്, 5ജി സാങ്കേതിക വിദ്യ, ഊര്‍ജ്ജ മേഖല, സപ്ലൈ ചെയിന്‍ എന്നീ മേഖലയിലാണ് സംയുക്ത സഹകരണത്തില്‍ തീരുമാനമായത്.
അമേരിക്ക നടത്തിയിരിക്കുന്ന നീക്കത്തിനെതിരെ ചൈന കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. തായ് വാനിലെ ചൈനീസ് വിമത ഭരണകൂടത്തിനെ സഹായിക്കുന്ന നയം എല്ലാ കരാറുകള്‍ക്കും എതിരാണെന്ന് ചൈന വാദിക്കുന്നു. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.
















Comments