തിരുവനന്തപുരം : സൈബർ ആക്രമണത്തെ ചെറുക്കാനെന്ന പേരിൽ പിണറായി സർക്കാർ കൊണ്ടുവന്ന പോലീസ് നിയമഭേദഗതിയെ പരിഹസിച്ച് നടി കസ്തൂരി . എന്നും എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്‌ത്താറുള്ള കമലഹാസന് പോലീസ് നിയമഭേദഗതിയെ കുറിച്ചും അതേ അഭിപ്രായമാണോ എന്ന് കസ്തൂരി ചോദിക്കുന്നു.
‘ ബഹുമാനപ്പെട്ട കമൽഹാസൻ , പിണറായി വിജയന്റെ പോലീസ് ആക്ടിനെ നിങ്ങൾ എങ്ങനെ കാണുന്നു? താങ്കൾ എ ഡി എം കെ, ബി ജെ പി ഗവൺമെന്റുകളേയും അവരുടെ അധികാര കേന്ദ്രീകരണ നയങ്ങളെയും എപ്പോഴും വിമർശിക്കാറുണ്ട്. പലപ്പോഴും കേരളത്തിന്റെ ഭരണമികവും കൊറോണ പ്രതിരോധവും ചൂണ്ടിക്കാട്ടി ആ സംസ്ഥാനത്തെ നിങ്ങൾ പ്രശംസിക്കാറുമുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത് ‘ ഇത്തരത്തിലാണ് കസ്തൂരിയുടെ ട്വീറ്റ് .
പോലീസ് നിയമ ഭേദഗതി വിവാദമായതോടെ ഉടന്‍ നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
















Comments