ന്യൂഡൽഹി : ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി . കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ‘ കൊള്ളക്കാർ ഞങ്ങളുടെ പതാക തട്ടിയെടുത്തു ‘ വെന്നായിരുന്നു മെഹബൂബയുടെ പ്രസ്താവന.
ഡൽഹി സ്വദേശിയായ അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത് . ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രകോപനപരവും അവഹേളനപരവുമായ പ്രസ്താവനയാണ് മെഹബൂബ നടത്തിയതെന്നും ഹർജിയിൽ പറയുന്നു . കശ്മീർ പതാകയല്ലാതെ മറ്റൊന്നും താൻ ഉയർത്തില്ലെന്ന് പറഞ്ഞത് ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സമുദായങ്ങൾക്കിടയിൽ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനും സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നടത്താനും ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണിതെന്നും ഹർജിയിൽ പറയുന്നു.മുഫ്തിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും 1971 ലെ സെക്ഷൻ 4 പ്രകാരവും എഫ്‌ഐആർ സമർപ്പിക്കണമെന്നും , കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും ഹർജിയിൽ പറയുന്നു.
















Comments