ഹൈദരബാദ് : ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളുമായി ആന്ധ്രാസർക്കാർ . സംസ്ഥാനത്ത് അടുത്തിടെ നടത്തിയ സർവ്വേയിൽ ഗോത്രവർഗ ജനതയെ ‘ ഗോത്ര മതം ‘ എന്ന വിഭാഗം പ്രത്യേകമായി രൂപീകരിച്ച് അതിലാണ് ഉൾപ്പെടുത്തിയത് .മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള സർവ്വേ നടന്നിട്ടില്ല . അതുകൊണ്ട് തന്നെ ഇത് ബോധപൂർവ്വം ഹിന്ദുമതത്തെ ലക്ഷ്യം വച്ച് നടത്തുന്നതാണെന്നും ആരോപണമുയർന്നിട്ടുണ്ട് .പ്രത്യേക വിഭാഗമായി തിരിച്ച് അതില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒട്ടേറെ ഗോത്രവർഗ വിഭാഗക്കാരെ ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിച്ചിട്ടുണ്ട് . എന്നാൽ, സംവരണത്തിനായി സർക്കാർ രേഖകളിൽ, ഈ ‘ക്രിപ്റ്റോ-ക്രിസ്ത്യാനികൾ’ ഹിന്ദുക്കളായി തന്നെ തുടരുകയാണ്.
ഹൈന്ദവരായ ഗോത്രവർഗ ജനതയെ സ്വന്തം വേരുകളിൽ നിന്ന് അകറ്റി ഹിന്ദു മതത്തെ ശിഥിലമാക്കാനുള്ള നീക്കമാണ് ജഗന്മോഹൻ സർക്കാർ നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
ഗാർഹിക സർവേയിൽ മത കോളം ഉൾപ്പെടുത്തിയതിന്റെ യുക്തിയെ ബിജെപി ചോദ്യം ചെയ്തിട്ടുണ്ട്. ഗോത്രവർഗക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ്, ഗോത്ര മതം എന്നൊരു മതവുമില്ല. പട്ടികജാതി-പട്ടികവർഗക്കാരെ പ്രത്യേക മതവിശ്വാസികളായി കാണിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ആന്ധ്രയിലെ നിർബന്ധിത മതപ്രചാരകർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനു അടുത്തിടെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു . സംസ്ഥാനത്ത് ദളിത് സമുദായത്തിൽപ്പെട്ട നിരവധി പേരെയാണ് ക്രിസ്തുമതത്തിലേയ്‌ക്ക് മാറ്റിയത് .ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഇതു സംബന്ധിച്ച പരാതി കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു . ഇതിന്മേലാണ് ഉത്തരവ് ഇറക്കിയത് .
Comments