ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ മുന്‍ നിര ടീമുകള്‍ ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടില്‍ പ്രവേശിച്ചു. സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ ലീഗിലെ യുവന്റസും, സെവിയയും, ഇംഗ്ലീഷ് ലീഗിലെ മാഞ്ചസ്റ്റര്‍ .യുണൈറ്റഡും ചെല്‍സിയും ഗ്രൂപ്പ് ഘട്ടങ്ങള്‍ താണ്ടി.
ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തകര്‍പ്പന്‍ ജയങ്ങളാണ് സ്വന്തമാക്കിയത്. ഇരുടീമുകളും നാലു ഗോളുകള്‍ വീതം എതിരാളികളുടെ വലയിലെത്തിച്ചു. യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇസ്താന്‍ബുള്‍ ബസാക് ഷേറിനെതിരെ തോല്‍പ്പിച്ചപ്പോള്‍ കരുത്തോടെ തിരിച്ചുവന്ന ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഡൈനാമോ കീവിനെ തറപറ്റിച്ചത്. മറ്റ് മത്സരങ്ങളില്‍ പി.എസ്.ജി ലീപ്‌സിഗിനെ എതിരില്ലാത്ത ഒരു ഗോളിനും യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫെറെന്‍കാറോസിനേയും കീഴടക്കി.
Comments