കൊല്‍ക്കത്ത: ഫ്‌ലാറ്റില്‍ താമസിക്കേ ഒരുമിച്ച് മരണപ്പെട്ട് വൃദ്ധ ദമ്പതികള്‍. 71ഉം 68ഉം വയസ്സുള്ള ഭര്‍ത്താവും ഭാര്യയുമാണ് മരണപ്പെട്ടത്. രണ്ടു ദിവസത്തിന് ശേഷമാണ് സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ സംഭവം ശ്രദ്ധിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിലെ ഗിരീഷ് പാര്‍ക്ക് കെട്ടിട സമുച്ചയത്തിലാണ് ദാരുണാന്ത്യം നടന്നത്. ബിസ്വജിത് മിശ്രയും ഭാര്യ ശിര്‍പ്പയുമാണ് മരണപ്പെട്ടത്. ഇവര്‍ക്ക് കുട്ടികളില്ലെന്നും ഒരകന്ന ബന്ധുവാണ് കാര്യങ്ങള്‍ നോക്കുന്ന തെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
ദമ്പതികളുടെ മരണം ആത്മഹത്യയാകാമെന്ന പരിസരവാസികളുടെ സംശയം. അന്വേഷണം നടത്തുകയാണെന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനിടെ കൊറോണ കാരണം പുറത്തിറങ്ങാത്തതിനാലും മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തതിനാലും ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനം പോലീസ് തള്ളിക്കളയുന്നില്ല. ദമ്പതികളിലൊരാള്‍ കട്ടിലിലും ഒരാള്‍ സോഫയിലുമാണ് കിടന്നിരുന്നത്. ഫ്‌ലാറ്റ് അകത്തുനിന്നും പൂട്ടിയിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അടുത്ത ഫ്‌ലാറ്റിലുള്ളവര്‍ പോലീസിനെ വിളിച്ചുവരുത്തിയത്.
















Comments