ന്യൂഡൽഹി : ഭീകരവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുസ്ലീം പുരോഹിതന്റെ പൗരത്വം റദ്ദാക്കി ഓസ്ട്രേലിയ . അൾജീരിയൻ വംശജനായ മുസ്ലീം പുരോഹിതൻ അബ്ദുൾ നാസർ ബെൻബ്രിക്കയെയാണ് ഭീകരവാദക്കുറ്റത്തിനു ശിക്ഷിച്ചത് .
2005 ൽ നടന്ന മൂന്ന് ഭീകരാക്രമണങ്ങളിലാണ് ബെൻബ്രിക്ക കുറ്റക്കാരനാണെന്ന് വിധിച്ചത് . ഓസ്‌ട്രേലിയൻ സർക്കാർ പൗരത്വം എടുത്തുകളയുന്ന ആദ്യ വ്യക്തിയായിരിക്കും ബെൻബ്രിക്ക.
ബെൻബ്രിക്ക രാജ്യത്തിന് കാര്യമായ തീവ്രവാദ ഭീഷണി ഉയർത്തിയെന്നും ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ പറഞ്ഞു. “ഇത് നമ്മുടെ രാജ്യത്തിന് കാര്യമായ ഭീകരവാദ ഭീഷണി ഉയർത്തുന്ന ഒരു വ്യക്തിയാണ്, ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാൻ നിയമം കൊണ്ട് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും”, ഡട്ടൺ പറഞ്ഞു.
അപ്പീൽ നൽകാൻ ബെൻബ്രിക്കയ്‌ക്ക് 90 ദിവസ സമയം നൽകിയിട്ടുണ്ട് . ഭീകരവാദ ഗ്രൂപ്പിനെ നയിക്കുക, ഭീകരാക്രമണത്തിന്റെ ആസൂത്രണം , സ്ഫോടന വസ്തുക്കൾ കൈവശം വയ്‌ക്കൽ എന്നീ കുറ്റങ്ങൾക്കാണ് ബെൻബ്രിക്കയെ ശിക്ഷിച്ചത്.
ഓസ്ട്രേലിയൻ നിയമപ്രകാരം തീവ്രവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരാളെ ശിക്ഷ പൂർത്തിയാക്കി മൂന്ന് വർഷം വരെ തടങ്കലിൽ വയ്‌ക്കാം. വിസ റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകാനും അൾജീരിയയിലേക്ക് മടങ്ങാനും ബെൻബ്രിക്കയ്‌ക്ക് 90 ദിവസത്തെ കാലാവധിയുണ്ട്.
















Comments