ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് സ്വന്തം തട്ടകമായ ആൻഫീൽഡിൽ അടിതെറ്റി. അത്‌ലാന്റയാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെട്ടത്.
ഗ്രൂപ്പ് ഡിയിലെ നാലാം മത്സരത്തില്‍ അത്‌ലാന്റയുടെ രണ്ടു ഗോളുകളും രണ്ടാം പകുതി യിലാണ് വീണത്. ലിവര്‍പൂളിന്റെ കരുത്തുറ്റ മുന്നേറ്റ നിരയെ ആദ്യ പകുതിയില്‍ സമര്‍ത്ഥമായി തടഞ്ഞ അത്‌ലാന്റെ രണ്ടാം പകുതിയില്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഫലം കണ്ടു. 60-ാം മിനിറ്റില്‍ ജോസിപ് ഇലിസിച്ചും 64-ാം മിനിറ്റില്‍ റോബിന്‍ ഗോസെന്‍സുമാണ് ഗോളുകള്‍ നേടിയത്.
അത്‌ലറ്റികോ മാഡ്രിഡ് ലോകോമോട്ടീവ് മോസ്‌കോവിനോഡാണ് സമനില വഴങ്ങേണ്ടി വന്നത്. ഗോള്‍ രഹിതമായാണ് മത്സരം സമാപിച്ചത്. അഞ്ചാം മത്സരത്തില്‍ ലിവര്‍പൂള്‍ ഡിസംബര്‍ രണ്ടിന് അജാക്‌സിനെ നേരിടും. അന്നുതന്നെ അത്‌ലാന്റ മിഡിലാന്റിനെതിരെ കളിക്കാനിറങ്ങും.ഗ്രൂപ്പ് ഡിയില്‍ ലിവര്‍പൂള്‍ ഒന്നാമതും അജാക്‌സും രണ്ടാമതുമാണ്. അത്‌ലാന്റയാണ് മൂന്നാം സ്ഥാനത്തുള്ളത്.
Comments