ഹൈദരാബാദ് : ഒസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്. അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ സർവകലാശാലയിൽ പ്രവേശിച്ചുവെന്നാരോപിച്ചാണ് തേജസ്വി സൂര്യയ്‌ക്കെതിരെ കേസ് എടുത്തത് .
യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 447 പ്രകാരമാണ് കേസെടുത്തത്.വൈസ് ചാൻസലറുടെ നിർദേശം ലഭിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയതായി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഗോപാൽ റെഡ്ഡി പറഞ്ഞു.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേജസ്വി സൂര്യ ഹൈദരാബാദ് സന്ദർശിച്ചിരുന്നു. സർവകലാശാല സന്ദര്‍ശിക്കാനെത്തിയ തനിയ്‌ക്ക് മുന്നില്‍ ഹൈദരാബാദ് പോലീസ് ബോധപൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിച്ചെന്ന് അദ്ദേഹം അന്ന് തന്നെ പറഞ്ഞു. തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
നൂറു കണക്കിന് ആളുകളാണ് ഒസ്മാനിയ സര്‍വ്വകലാശാലയിലേയ്‌ക്കുള്ള യാത്രയില്‍ തേജസ്വിയ്‌ക്ക് പിന്നില്‍ അണിനിരന്നത്. എന്നാല്‍ പ്രധാന കവാടം പോലീസ് അടച്ചു. മാത്രമല്ല, മുള്ളുകമ്പി ഉപയോഗിച്ചുള്ള വേലിയും ബാരിക്കേഡുകളും തീര്‍ത്താണ് പോലീസ് തേജസ്വിയെയും ഒപ്പമുള്ളവരെയും തടയാന്‍ ശ്രമിച്ചത്. ഇതിനായി വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
എന്നാല്‍, ജയ് ശ്രീറാം, ജയ് തെലങ്കാന വിളികളോടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന തേജസ്വി ഒസ്മാനിയ സര്‍വ്വകലാശാലയിലെത്തി തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചിരുന്നു.
















Comments